പഴഞ്ഞി എം.ഡി കോളേജിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ: മഞ്ജു കെ മത്തായി
ഡിജിറ്റല്‍ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. സാങ്കേതിക വിദ്യകളുടെ നൂതന പ്രവണതകളെ അറിയാനും ആഗോള തലത്തിലെ മാറ്റങ്ങള്‍ക്കൊപ്പം മുന്നേറാനും വിദ്യാര്‍ഥികളെ പ്രാപ്തരാക്കാന്‍ ഡിജിറ്റല്‍ ഫെസ്റ്റ് സഹായകമാകുമെന്ന് ഡോ. മഞ്ജു കെ മത്തായി പറഞ്ഞു.
ബഥനി സ്ഥാപനങ്ങളുടെ മാനേജര്‍ ഫാ. ബെഞ്ചമിന്‍ ഒ.ഐ.സി, ബഥാനിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് പ്രിന്‍സിപ്പല്‍ ഡോ. സി.എല്‍ ജോഷി, എം.ഡി കോളേജ് കമ്പ്യൂട്ടര്‍ വിഭാഗം മേധാവി ബെന്‍സണ്‍, ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷേബ ജോര്‍ജ്, വൈസ് പ്രിന്‍സിപ്പല്‍ സി. രാധാമണി, സൈബര്‍ സ്‌ക്വയര്‍ പ്രതിനിധി എം.ആര്‍.അമല്‍, സ്‌കൂള്‍ പൂപ്പിള്‍ ലീഡര്‍ നേഹ ഷഫീക്ക്, അസിസ്റ്റന്റ് സ്‌കൂള്‍ പ്യൂപ്പിള്‍ ലീഡര്‍ ഹനാഷ് നൗഫല്‍ എന്നിവര്‍ സംസാരിച്ചു.