ചൊവ്വന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ പിന്തുണ സ്വീകരിച്ച എ എം നിതീഷിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡണ്ട് അഡ്വക്കറ്റ് ജോസഫ് ടാജറ്റ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. നേരത്തെ എസ്ഡിപിഐ പിന്തുണയിൽ കോൺഗ്രസ് ഭരണത്തിലെത്തിയതിന് തൊട്ടു പിന്നാലെ പ്രസിഡണ്ട് സ്ഥാനം രാജിവെക്കണമെന്ന് ഡിസിസി നേതൃത്വം നിതീഷിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറാകാത്ത സാഹചര്യത്തിലാണ് അടിയന്തിര നടപടി ഉണ്ടായത്.



