കടങ്ങോട് പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സേവാസമിതിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണവും എസ്.എസ്.എല്‍.സി വിജയികള്‍ക്ക് അനുമോദനവും ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന 450 വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം നടത്തി.
ബി.ജെ.പി തൃശ്ശൂര്‍ നോര്‍ത്ത് ജില്ലാ ജനറല്‍ സെക്രട്ടറി വിപന്‍ കൂടിയേടത്ത് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ അഭിലാഷ് കടങ്ങോട് അധ്യക്ഷനായി.കുന്നംകുളം റേഞ്ച് എക്‌സൈസ് ഉദ്ധ്യോഗസ്ഥന്‍ ഗണേശന്‍ പിള്ള ലഹരിവിരുദ്ധ ബോധവല്‍ക്കരണം നടത്തി.8-ാം വാര്‍ഡ് മെമ്പര്‍ എം.വി. ധനീഷ്, ബി.ജെ.പി സംസ്ഥാനസമിതി അംഗം ഇ. ചന്ദ്രന്‍,നിഷാദ് തെക്കുമുറി, രാജേഷ് സജയന്‍ ,വിനു ഇടുകാട്ട്, ബിനീഷ് കുമാര്‍, മനോജ്, ഷനില്‍, അജു, പ്രദീപ് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നാടന്‍ പാട്ടുകള്‍ അരങ്ങേറി.