പുന്നയൂര്‍കുളം കൃഷിഭവനില്‍ കിഴങ്ങ് വിള കിറ്റ് വിതരണോദ്ഘാടനം നടത്തി

പുന്നയൂര്‍കുളം ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ ജനകീയാസൂത്രണം 2024-25 പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിഴങ്ങ് വിള കിറ്റ് വിതരണോദ്ഘാടനം നടത്തി. കിഴങ്ങ് വര്‍ഗ്ഗവിള വ്യാപന പരിപാടി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് കിഴങ്ങ് വിളകിറ്റ് വിതരണം നടത്തിയത്. പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജാസ്മീന്‍ ഷഹീര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഷാനിബ മൊയ്ദുണ്ണി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കൃഷി ഓഫീസര്‍ തെരേസ അലക്‌സ് സ്വാഗതം പറഞ്ഞു. ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ് എന്നിവ അടങ്ങിയ വിത്ത് കിറ്റുകളാണ് വിതരണം ചെയ്തത്. കൃഷി അസിസ്റ്റന്റുമാരായ ശില്പ, മുഹമ്മദ് നൗഫല്‍, സി ഡി എസ് ചെയര്‍ പേഴ്‌സണ്‍ ഗിരിജ രാജന്‍ തുടങ്ങി കൃഷിക്കൂട്ടം അംഗങ്ങളും കര്‍ഷകരും ചടങ്ങില്‍ പങ്കെടുത്തു.

ADVERTISEMENT