ഭിന്നശേഷി ദിനത്തോടനുബന്ധിച്ച ജില്ലയിലെ സ്‌പെഷ്യല്‍ സ്‌കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ദേവമാതാ സി.എം.ഐ ഇന്‍ര്‍ നാഷണല്‍ സ്‌കൂളില്‍ നടത്തിയ സ്‌നേഹ സംഗമം വര്‍ണ്ണാഭമായി. ദേവമാതയില്‍ പ്രവര്‍ത്തിക്കുന്ന ‘ദര്‍ശന വീടാ’ണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലയിലെ പതിനാറ് സ്‌കൂളുകള്‍ പങ്കെടുത്തു. കൗണ്‍സിലര്‍ ഫാദര്‍ ജോര്‍ജ് കല്ലൂക്കാരന്‍ സി.എം.ഐ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ച വിളംബര ജാഥ യോടുകൂടി ആരംഭിച്ച ‘സ്‌നേഹസംഗമം പ്രശസ്ത സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. ഡോ. ഫാ. ജോസ് നന്തിക്കര സി.എം.ഐ, ഫാ. ജോയ്സ് എലുവത്തിങ്കല്‍, ഫാ. സോളമന്‍ കടമ്പാട്ടുപറമ്പില്‍, മാത്യു മനോജ്, ജോയ് കൊള്ളന്നൂര്‍, ജോസ് ചുങ്കത്ത്, ജെന്നി തോമസ് എന്നിവര്‍ വിശിഷ്ടാതിഥികളായി. ഫ്‌ളാഷ് മോബ്, വിവിധ മത്സരങ്ങള്‍ എന്നിവ അരങ്ങേറി.
ADVERTISEMENT