റവന്യൂ ജില്ലാ കലോത്സവ വിജയികള്‍ക്കുള്ള സ്വര്‍ണ്ണ കപ്പിന് കുന്നംകുളത്ത് പ്രൗഢോജ്ജ്വല സ്വീകരണം. കലോത്സവത്തിലെ വിജയികള്‍ക്ക് സമ്മാനിക്കുന്നതിനുള്ള സ്വര്‍ണ്ണക്കപ്പ് കുന്നംകുളത്ത് എത്തിച്ചു. ജില്ലാ ട്രഷറിയില്‍ സൂക്ഷിച്ചിട്ടുള്ള സ്വര്‍ണ്ണകപ്പ് രാവിലെ 10.30 ഓടെയാണ് പ്രയാണം ആരംഭിച്ചത്. പേരാമംഗലം ശ്രീ ദുര്‍ഗ്ഗാ വിലാസം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സ്വര്‍ണ്ണക്കപ്പിന് സ്വീകരണം നല്‍കി. ബഥനി സ്‌കൂള്‍ മാനേജര്‍ ഫാ. ബെഞ്ചമിന്‍ ഒ.ഐ.സി. പ്രിന്‍സിപ്പല്‍ ഫാ. യാക്കോബ് ഒ.ഐ.സി. തുടങ്ങിയവരും ട്രോഫി കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു.
Home Bureaus Kunnamkulam റവന്യൂ ജില്ലാ കലോത്സവ വിജയികള്‍ക്കുള്ള സ്വര്‍ണ്ണ കപ്പിന് കുന്നംകുളത്ത് പ്രൗഢോജ്ജ്വല സ്വീകരണം