കാഴ്ച്ച പരിമിതിക്കിടയിലും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ പുന്നത്തൂര്‍ നാട് എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ ഡോക്ടര്‍ ജിബി ജോസിന് അഭിനന്ദനങ്ങളുടെ പ്രവാഹം. പെരുവല്ലൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്യുന്ന ചിറ്റാട്ടുകര സ്വദേശിനിയായ ജിബി, ജന്മനാ ഉള്ള തന്റെ കാഴ്ച പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. മുന്‍ എം.പി ടി.എന്‍ പ്രതാപന്‍, വികാരി ഫാ. ജയിംസ് വടുക്കൂട്ട്, മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് സി.സി ശ്രീകുമാര്‍, മള്‍ട്ടി പര്‍പ്പസ് സൊസൈറ്റി പ്രസിഡണ്ട് പി.കെ രാജന്‍, ഡി.സി.സി സെക്രട്ടറി സിജു പാവറട്ടി, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സി.ജെ സ്റ്റാന്‍ലി, മണ്ഡലം പ്രസിഡണ്ട് പ്രസാദ് വാക എന്നിവര്‍ വസതിയില്‍ നേരിട്ടെത്തി ജിബിയെ അനുമോദിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മുന്‍ സ്പീക്കര്‍ വി.എം സുധീരന്‍, ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് മുന്‍ എം.എല്‍.എ മാരായ പി എ മാധവന്‍, അനില്‍ അക്കര എന്നിവര്‍ ഫോണില്‍ വിളിച്ചും ജിബിയെ അഭിനന്ദിച്ചു.