കുന്നംകുളം പുതിയ ബസ്റ്റാന്‍ഡിനടുത്ത് തെരുവുനായ ആക്രമണം. മൂന്ന് പേര്‍ക്ക് കടിയേറ്റു. കുന്നംകുളം ഗുരുവായൂര്‍ റോഡില്‍ നിന്നും ഖാദി ബില്‍ഡിംഗ് വഴി പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്ന വഴിയിലാണ് തെരുവുനായ്ക്കള്‍ വിഹരിക്കുന്നത്. ഗുരുവായൂര്‍ റോഡില്‍ നിന്നും പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്ന എളുപ്പവഴിയാണിത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ബസ്റ്റാന്‍ഡിലേക്ക് പോകാന്‍ ഈ വഴി ഉപയോഗപ്പെടുത്തുന്നത്. പത്തോളം നായ്ക്കള്‍ ഇവിടെ സ്ഥിരമായി തമ്പടിക്കുന്നുണ്ട്. ഇതില്‍ ഒരെണ്ണമാണ് ഇന്ന് മൂന്നു പേരെ കടിച്ചത്. ഇവര്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെത്തി ചികിത്സ തേടി. കഴിഞ്ഞ ദിവസവും ഇവിടെ ഒരാളെ നായ കടിച്ചിരുന്നു.