കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കണ്ടാണശ്ശേരി യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങളും അലമാരയും നല്‍കി. കുട്ടികളില്‍ വായനാശീലം വളര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കണ്ടാണശ്ശേരി എക്‌സല്‍സിയര്‍ എല്‍ പി സ്‌കൂള്‍ ലൈബ്രറിയിലേക്കാണ് പുസ്തകങ്ങളും അലമാമരയും വിതരണം ചെയ്തത്. പുസ്തകങ്ങളും അലമാരയും ഉപയോഗിച്ച് സ്‌കൂളില്‍ റീഡിങ് കോര്‍ണറും സ്ഥാപിച്ചു.
പെന്‍ഷനേഴ്‌സ് യൂണിയന്‍ യൂണിറ്റ് പ്രസിഡണ്ട് സി നാരായണന്‍ അധ്യക്ഷത വഹിച്ച ചടങ്ങ് പഞ്ചായത്ത് അംഗം വി കെ ദാസന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ലില്ലി ടീച്ചര്‍, കണ്‍വീനര്‍ വി വി ദേവയാനി ടീച്ചര്‍, പെന്‍ഷനേഴ്‌സ് യൂണിയന്‍ യൂണിറ്റ് ട്രഷറര്‍ സി ഒ ലുസി, ജയശ്രീ ടീച്ചര്‍, എം.പി.ടി.എ. പ്രസിഡണ്ട് രാഖി സനീഷ്, സ്‌കൂള്‍ ലീഡര്‍ കുമാരി അദ്രിക, എന്നിവര്‍ സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ച് കുട്ടികള്‍ക്ക് മധുരം വിതരണവും നടന്നു.



