ഈ അധ്യയന വര്‍ഷം വിരമിക്കുന്ന ദീര്‍ഘകാലമായി ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് പ്രിന്‍സിപ്പാളായി സേവനമനുഷ്ഠിച്ചിരുന്ന ഡോ. പി എസ് വിജോയിയെ പ്രകൃതി സംരക്ഷണ സംഘം കേരളത്തിന്റെ പ്രതിനിധികള്‍ ആദരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ഡെന്നീസ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ ട്രഷറര്‍ ശങ്കരനാരായണന്‍ പൊന്നാട അണിയിച്ചു. സംസ്ഥാന കോര്‍ഡിനേറ്റര്‍ എന്‍ ഷാജി തോമസ് ആദരവ് കൈമാറി. എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ സുരേഷ് നമ്പൂതിരി, എന്‍എസ്എസ് സെക്രട്ടറിമാരായ ടി അമല്‍ദാസ്, പിഎസ് നിത, കാളിദാസ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രോഗ്രാം ഓഫീസര്‍ ഡോ. ജി ഗായത്രി സ്വാഗതവും വളണ്ടിയര്‍ ഗോപിക നന്ദിയും പറഞ്ഞു. 2010 ല്‍ ഫിസിക്‌സ് വിഭാഗത്തില്‍ അധ്യാപകനായി സേവനം തുടങ്ങി, പരീക്ഷ ചീഫ് സൂപ്രണ്ട്, ഐ ക്യു എ സി ചീഫ് കോര്‍ഡിനേറ്റര്‍, നാക് കോര്‍ഡിനേറ്റര്‍ തുടങ്ങിയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. പി എസ് വിജോയ് ഒരു പ്രകൃതി സ്‌നേഹി കൂടിയാണ്.



