വേനല്‍ ചൂടില്‍ ആശ്വാസമേകാന്‍ കുടിവെള്ള കൂജ സ്ഥാപിച്ചു

മുസ്ലിം ലീഗ് ഗുരുവായൂര്‍ മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചാരമുക്കില്‍ പൊതുജനങ്ങള്‍ക്ക് വേണ്ടി കുടിവെള്ള കൂജ സ്ഥാപിച്ചു. ലീഗ് ഗുരുവായൂര്‍ നിയോജകമണ്ഡലം ട്രഷറര്‍ ലത്തീഫ് പാലയൂര്‍ ഉല്‍ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി നൗഷാദ് അഹമ്മു അദ്ധ്യക്ഷത വഹിച്ചു. ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ബോട്ടില്‍ വെള്ളം വിതരണവും, പറവകള്‍ക്കായി കുടിവെള്ള പാത്രങ്ങളും സ്ഥാപിച്ചു. സജി മോസ്‌കോ, നൗഷാദ് നെടുംപറമ്പ്, പി.വി മനാഫ് അങ്ങാടി, ഹംസ അമ്പലത്ത്, ഹംസ കുന്നിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഓട്ടോ ഡ്രൈവര്‍മാര്‍ വാട്ടര്‍ ബോട്ടിലുകള്‍ ഏറ്റുവാങ്ങി. അബ്ദുള്ള തൈക്കാട് സ്വാഗതവും എ.കെ. ഹംസ നന്ദിയും പറഞ്ഞു.

ADVERTISEMENT