പാലക്കാട്ടു നിന്ന് ഗുരുവായൂരിലേക്ക് വിവാഹ സംഘവുമായെത്തിയ വാഹനത്തിന്റെ ഡ്രൈവര്‍ കുഴഞ്ഞു വീണ് മരിച്ചു. പാലക്കാട് തേങ്കുറിശ്ശി മാനാകുളമ്പ് ‘ഹരിശ്രീ’യില്‍ മണികണ്ഠന് (58) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് വിവാഹ സംഘം ഗുരുവായൂരിലെത്തിയത്. വ്യാഴാഴ്ച രാവിലെ താലിക്കെട്ട് കഴിഞ്ഞ് വിവാഹസംഘത്തിലുള്ളവര്‍ മണികണ്ഠനെ ഫോണില്‍ വിളിച്ചു. സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ മണികണ്ഠന് കുഴഞ്ഞുവീഴുകയായിരുന്നു. പിന്നീട് ഫോണില്‍ കിട്ടാതായപ്പോള്‍ മണികണ്ഠനെ അന്വേഷിച്ച് വിവാഹസംഘം, വണ്ടി നിര്‍ത്തി യിരുന്ന തെക്കേനടയിലേക്ക് എത്തി. അപ്പോഴേക്കും നാട്ടുകാര്‍ നഗരസഭയുടെ ആംബുലന്‍സില്‍ മണികണ്ഠനെ ദേവസ്വം ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല. മണിയമ്മ ഭാര്യയും ഹരീഷ്, ഹരിത എന്നിവര്‍ മക്കളുമാണ്. **(ഫോട്ടോ)***