നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുത തൂണിലിടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

കുന്നംകുളം പൊര്‍ക്കളേങ്ങാട് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുത തൂണിലിടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. പൊര്‍ക്കളേങ്ങാട് സ്വദേശി മുസ്ലീംവീട്ടില്‍ മജീദിന്റെ മകന്‍ ഇല്യാസ് (49) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11.20 ഓടെ പൊര്‍ക്കളേങ്ങാട് സ്വദേശി ശിവശങ്കരന്റെ വീടിന് മുന്നിലായിരുന്നു അപകടം. ഓട്ടോറിക്ഷ, ഇറക്കവും വളവും ഉള്ള ഭാഗത്ത് വെച്ച് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ വൈദ്യുത തൂണിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞ ഓട്ടോറിക്ഷ ഇല്യാസിന്റെ ശരീരത്തിലേക്കാണ് വീണത്.നാട്ടുകാര്‍ ഉടന്‍ തന്നെ ഇല്യാസിനെ ചൂണ്ടല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഓട്ടോറിക്ഷയുടെ യന്ത്രതകരാറാകാം അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ചൂണ്ടല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ കുന്നംകുളം പോലീസ് കേസെടുത്ത് മേല്‍നടപടികള്‍ സ്വീകരിച്ചു

ADVERTISEMENT