വരള്‍ച്ച രൂക്ഷമാകുന്നു, വെള്ളമില്ലാതെ കരിഞ്ഞുണങ്ങി നെല്‍പ്പാടങ്ങള്‍

വരള്‍ച്ച രൂക്ഷമാകുന്നു. വെള്ളമില്ലാതെ നെല്‍പ്പാടങ്ങള്‍ കരിഞ്ഞുണങ്ങുന്നു. പെരുമ്പിലാവ് പൂയംകുളം പാടശേഖരത്തില്‍ കൃഷിയിറക്കിയ കിഴക്കേക്കര ഞാലില്‍ സുജാതയുടെ ഒരേക്കര്‍, കതിരിട്ട നെല്‍കൃഷിയാണ് പൂര്‍ണ്ണമായും നശിച്ചത്. ഏകദേശം അമ്പതിനായിരം രൂപ വില ലഭിക്കേണ്ട നെല്ലാണ് വെള്ളം ലഭിക്കാത്തതിനാല്‍ കരിഞ്ഞത്. പാടശേഖരത്തോടു ചേര്‍ന്നുള്ള ക്ഷേത്രക്കുളത്തില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ് സാധാരണ ജലസേചനം നടത്തിയിരുന്നത്.

എന്നാല്‍ ഇത്തവണ ഇതു ലഭിക്കാതിരുന്നതാണ് കൃഷി നശിക്കാന്‍ ഇടയായതെന്ന് സുജാതയുടെ ഭര്‍ത്താവ് പരമേശ്വരന്‍ പറഞ്ഞു. കടവല്ലൂര്‍ മേഖലയിലെ പാടശേഖരങ്ങളില്‍ ജലക്ഷാമം രൂക്ഷമാണ്. കൊയ്ത്തു പൂര്‍ത്തിയായ കര്‍ഷകര്‍ക്കു മാത്രമാണ് ആശ്വാസം. കൊള്ളഞ്ചേരി, ഒറ്റപ്പിലാവ് എന്നിവടങ്ങളില്‍ ഇനിയും കൊയ്യാനുണ്ട്. മേഖലയില്‍ ജലസേചനത്തിനു ആശ്രയിച്ചിരുന്ന തോടും വറ്റി തുടങ്ങിയത് കര്‍ഷകരെ ആശങ്കയിലാക്കുന്നുണ്ട്.

ADVERTISEMENT