വേനല്‍ കനത്തത്തോടെ തെരുവോരങ്ങളില്‍ കുടിനീരൊരുക്കി ഡി.വൈ.എഫ്.ഐ. ഡി.വൈ.എഫ്.ഐ. മറ്റം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌നേഹമെരുകുമ്പിള്‍ എന്ന പേരില്‍ ഒരുക്കിയ ദാഹജലപന്തലിന്റെ ഉദ്ഘാടനം നടന്നു. മറ്റം സെന്റ്റില്‍ സജ്ജമാക്കിയ ദാഹ ജലപന്തലിന്റെ മേഖല തല ഉദ്ഘാടനം ഡി.വൈ.എഫ്.ഐ കുന്നംകുളം ബ്ലോക്ക് സെക്രട്ടറി കെ.എ. സെയ്ഫുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. മറ്റം മേഖല പ്രസിഡണ്ട് വി.എം. വിനോദ് അധ്യക്ഷനായി. സി.പി.ഐ.എം.ലോക്കല്‍ സെക്രട്ടറി കെ.എസ്.ദിലിപ്, ഡി.വൈഎഫ്‌ഐ മേഖല സെക്രട്ടറി കെ.എം.ജിജില്‍,, ജോയന്റ് സെക്രട്ടറി ശരത്ത് രാമനുണ്ണി, എക്‌സിക്യുട്ടിവ് അംഗം സി.എസ്.അരുണ്‍, എന്നിവര്‍ നേതൃത്വം നല്‍കി.