കിഴക്കാളൂര്‍ വിശുദ്ധ മറിയം ത്രേസ്യ ദേവാലയത്തില്‍ നടന്ന പെസഹാ വ്യാഴാഴ്ച തിരുകര്‍മ്മങ്ങള്‍ക്ക് ഫാദര്‍ ജെയ്‌സണ്‍ ചിറ്റിലപ്പിള്ളി
മുഖ്യ കാര്‍മികത്വം വഹിച്ചു. കുര്‍ബാന മധ്യേ നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തില്‍ വിശ്വാസികള്‍ അണി ചേര്‍ന്നു. ശിഷ്യരുടെ കാല്‍ കഴുകല്‍ കര്‍മ്മവും തുടര്‍ന്ന് പെസഹ ഊട്ടും നടന്നു. പെസഹാദിന പൊതുആരാധന വിവിധ സംഘടനകളുടെയും കുടുംബ യൂണിറ്റുകളുടെയും നേതൃത്വത്തില്‍ നടന്നു വരുന്നു.



