നവീകരണം പൂര്‍ത്തിയാക്കിയ കാണിപ്പയ്യൂര്‍ – ഇരിങ്ങപ്പുറം റോഡിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി .ശിവന്‍കുട്ടി നിര്‍വഹിച്ചു. പൊതുമരാമത്ത് വകുപ്പിന് കീഴില്‍ ബി എം & ബി സി നിലവാരത്തില്‍ 3 കോടി രൂപ ചെലവഴിച്ച് നവീകരണം പൂര്‍ത്തിയാക്കിയ കുന്നംകുളം നിയോജക മണ്ഡലത്തിലെ കാണിപ്പയ്യൂര്‍ മുതല്‍ ഇരിങ്ങപ്പുറം വരെയുള്ള 2.8 കിലോ മീറ്റര്‍ റോഡിന്റെ ഉദ്ഘാടനവും വിവിധ റോഡുകള്‍ക്കൊപ്പം മന്ത്രി വി.ശിവന്‍കുട്ടി ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കുകയായിരുന്നു. ചടങ്ങില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. ചെമ്മണ്ണൂര്‍ ഷേഖ് പാലസില്‍ സജ്ജീകരിച്ച കുന്നംകുളത്തെ പ്രാദേശിക ഉദ്ഘാടനം ചടങ്ങില്‍ കുന്നംകുളം നഗരസഭ ചെയര്‍ പേര്‍സണ്‍ സീത രവീന്ദ്രന് ശിലാഫലകം അനാച്ഛാദനം ചെയ്തു. ചടങ്ങില്‍ നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി.സോമശേഖരന്‍, പി.കെ ഷബീര്‍, സജിനി പ്രേമന്, നഗരസഭ സെക്രട്ടറി കെ.ബി വിശ്വനാഥന്, പിഡബ്ല്യുഡി എ. ഇ സ്മിജമോള്‍, കൗണ്‍സിലര്‍മാരായ പി.വി സജീവന്, ഷീജ ഭരതന്, ടി.ബി വിനോദ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Home Bureaus Kunnamkulam കാണിപ്പയ്യൂര്‍ – ഇരിങ്ങപ്പുറം റോഡിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി .ശിവന്‍കുട്ടി നിര്‍വഹിച്ചു