ഡിസംബര്‍ 20, 21 തീയതികളിലായി തൃപ്രയാറില്‍ നടക്കുന്ന കെ.എസ്.ടി.എ തൃശൂര്‍ ജില്ല സമ്മേളനത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സെമിനാര്‍ നടത്തി. കുന്നംകുളം ടാക്സി സ്റ്റാന്‍ഡ് പരിസരത്ത് നടന്ന വിദ്യാഭ്യാസ സെമിനാര്‍ കെ.എസ്.ടി.എ സംസ്ഥാന എക്സി: കമ്മിറ്റിയംഗം പി.സി സിജി ഉദ്ഘാടനം ചെയ്തു.
ജില്ല വൈസ് പ്രസിഡന്റ് കെ.സി സജന് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം ടി.എം. ലത, ജില്ല എക്സി: കമ്മിറ്റിയംഗം ജയറാം സന്തോഷ്, അനീഷ് ലോറന്‍സ്,കുന്നംകുളം ഉപജില്ല സെക്രട്ടറി സുഭാഷ് മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.



