എളവള്ളി ദുര്‍ഗ്ഗാ ക്ഷേത്രത്തിലെ പൂരാഘോഷം വര്‍ണാഭം. രാവിലെ അഭിഷേകം, മലര്‍ നിവേദ്യം തുടങ്ങി വിശേഷാല്‍ പൂജകള്‍ നടന്നു. ക്ഷേത്രം മേല്‍ശാന്തി കിള്ളിമംഗലം മനോജ് നമ്പൂതിരി കാര്‍മ്മികനായി ഉച്ചയ്ക്ക് ക്ഷേത്രത്തില്‍ പൂരം എഴുന്നെള്ളിപ്പ് ആരംഭിച്ചു. പഞ്ചവാദ്യത്തിന് വൈക്കം ചന്ദ്രന്‍ മാരാരും സംഘവും നേതൃത്വം നല്‍കി. വിവിധ ഉത്സവ കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള പ്രാദേശിക എഴുന്നെള്ളിപ്പുകള്‍ വൈകീട്ട് ക്ഷേത്രത്തിലെത്തി ചേര്‍ന്നതിന് ശേഷം കൂട്ടി എഴുന്നെള്ളിപ്പ് നടന്നു. കലാമണ്ഡലം രതീഷ്, മുകേഷ് കലാനിലയം സനീഷ് എന്നിവര്‍ മേളത്തിന് പ്രമാണിത്വം വഹിച്ചു. വൈകീട്ട് നാഗസ്വരം,
ശിങ്കാരിമേളം വേലകളി വിളക്കാട്ടം തുടങ്ങിയ വിവിധ കലാപരിപാടികളും ക്ഷേത്രാങ്കണത്തിലെത്തിചേര്‍ന്നു. വൈകീട്ട് 5ന് ശിങ്കാരിമേളം ഫ്യൂഷന്‍ അരങ്ങേറി.