കിടപ്പുരോഗിയായ വയോധികയെ നായ കടിച്ചുകൊന്ന കേസ്; മരണകാരണം കഴുത്തിനേറ്റ ആഴത്തിലുളള കടിയെന്ന് റിപ്പോർട്ട്

വെളളറക്കാട് കിടപ്പുരോഗിയായ വയോധികയെ നായ കടിച്ചുകൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരണകാരണം കഴുത്തിനേറ്റ ആഴത്തിലുളള മുറിവാണ് എന്നാണ് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലെ പ്രാഥമിക കണ്ടെത്തല്‍. കഴുത്തിലും മുഖത്തും മൂക്കിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും കയ്യിലുമാണ് വയോധികയ്ക്ക് കടിയേറ്റത്. ഇന്നലെ വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം. കിടപ്പുരോഗിയായ കാര്‍ത്യായനി(84)യെ നായ ആക്രമിക്കുകയായിരുന്നു. കാര്‍ത്ത്യായനിയുടെ മാനസിക വെല്ലുവിളി നേരിടുന്ന മകനെയും നായ ആക്രമിച്ചിരുന്നു.

കാർത്യായനിയെ കടിച്ചുകൊന്ന നായയെ നാട്ടുകാർ പിടികൂടി തല്ലിക്കൊന്നു. കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ നിയോഗിച്ച വന്യജീവി സംരക്ഷകരാണ് നായയെ പിടികൂടിയത്. രണ്ട് വര്‍ഷം മുമ്പ് വീണ് എല്ലുപൊട്ടിയതിനെ തുടര്‍ന്നാണ് കാര്‍ത്ത്യായനി കിടപ്പിലായത്. മാനസിക വെല്ലുവിളി നേരിടുന്ന മകനും മരുന്ന് കഴിക്കുന്നതിനാല്‍ ക്ഷീണിച്ച് കിടക്കുകയായിരുന്നു.

ADVERTISEMENT