24.8 C
Kunnamkulam
Monday, September 21, 2026
Home Bureaus Erumapetty വെള്ളറക്കാട് കൊല്ലന്‍പ്പടിയില്‍ 84കാരിയെ കടിച്ച് കൊന്ന തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

വെള്ളറക്കാട് കൊല്ലന്‍പ്പടിയില്‍ 84കാരിയെ കടിച്ച് കൊന്ന തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

231

എരുമപ്പെട്ടി വെള്ളറക്കാട് കൊല്ലന്‍പ്പടിയില്‍ 84കാരിയെ കടിച്ച് കൊന്ന തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മണ്ണുത്തി വെറ്റിനറി ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ കണ്ടെത്തിയത്. മേഖലയില്‍ പേവിഷബാധ വാക്‌സിനേഷന്‍ നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. വ്യാഴാഴ്ച രാത്രിയോടെയാണ് 84 കാരിയായ കാര്‍ത്ത്യായനിയെ വീടിനകത്ത് കയറി കടിച്ച് കൊല്ലുകയും ഇവരുടെ മകന്‍ മാനസികാസ്വാസ്ത്യമുള്ള ദേവദാസിനെ കടിച്ച് ഗുരുതരമായി പരുക്കേല്‍പ്പിക്കുകയും ചെയ്തത്.

ADVERTISEMENT
error: Content is protected !!