ഐക്യ ജനാധിപത്യ മുന്നണി കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി തെരഞ്ഞെടുപ്പ് പൊതുയോഗം നടത്തി.പെരുമ്പിലാവ് സെന്ററില്‍ നടന്ന പൊതുയോഗം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് ഒ.ജെ ജനീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ ബ്ലോക്ക് പഞ്ചയത്ത് എന്നിവയിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് ജനീഷ് വിജയാശംസകള്‍ നേര്‍ന്നു. മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് എം. എം. മനീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ യു.ഡി.എഫ് നേതാക്കളായ, ഹാരൂണ്‍ റഷീദ്, ജോസഫ് ചാലിശ്ശേരി, ഉസ്മാന്‍ കല്ലാട്ടയില്‍, എം. എച്ച്. ഹക്കീം എന്നിവര്‍ സംസാരിച്ചു.



