മസ്തകത്തില്‍ മുറിവേറ്റതിനെ തുടര്‍ന്നു പിടികൂടി ചികിത്സ നല്‍കി വന്നിരുന്ന ആന ചെരിഞ്ഞു

മസ്തകത്തില്‍ മുറിവേറ്റതിനെ തുടര്‍ന്നു അതിരപ്പിള്ളിയില്‍ നിന്നും പിടികൂടി കോടനാട് അഭയാരണ്യത്തില്‍ ചികിത്സ നല്‍കി വന്നിരുന്ന ആന ചെരിഞ്ഞു. ഇന്ന് രാവിലെ വരെ ആന ഭക്ഷണവും വെള്ളവും എടുക്കുകയും മരുന്നുകളോട് പ്രതികരിക്കുകയും ചെയ്തിരുന്നു. ഡോക്ടര്‍മാര്‍ ചികില്‍സിച്ചു വരവേ ആന പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദയാഘാതം എന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മറ്റ് വിവരങ്ങള്‍ വ്യക്തമാകൂ.

കഴിഞ്ഞ മാസമായിരുന്നു മസ്തകത്തില്‍ പരിക്കേറ്റ നിലയില്‍ ആനയെ വനത്തിനുള്ളില്‍ കണ്ടെത്തിയത്. ആനയുടെ മസ്‌കത്തിലേറ്റ മുറിവ് മറ്റ് ആനകളുമായുള്ള സംഘര്‍ഷത്തില്‍ പറ്റിയതാകാം എന്നായിരുന്നു നിഗമനം.

ADVERTISEMENT