ചിറ്റഞ്ഞൂര്‍ കാവിലക്കാട് പൂരത്തിനിടെ വീണ്ടും ആന ഇടഞ്ഞു. മണിക്കൂറുകള്‍ക്ക് മുമ്പ് ഭീതി സൃഷ്ടിച്ച കിഴൂട്ട് വിശ്വനാഥന്‍ എന്ന ആനയാണ് വീണ്ടും ഓടിയത്. അതത് കമ്മിറ്റികളുടെ മേളങ്ങള്‍ ആനകളുമായി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനിടെ ഉത്സവത്തില്‍ പങ്കെടുക്കാതെ റോഡിലൂടെ പോവുകയായിരുന്ന ആന വീണ്ടും ഓടുകയായിരുന്നു.