ചിറ്റാട്ടുകരയില്‍ ഇടഞ്ഞ ആനയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു. ആലപ്പുഴ സ്വദേശി ആനന്ദ് ആണ് മരിച്ചത്. പൈങ്കണിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് എത്തിച്ച, ചിറയ്ക്കല്‍ ഗണേശന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആനയുടെ കുത്തേറ്റ് രണ്ട് പേര്‍ക്ക് കൂടി പരിക്കേറ്റു. ചിറ്റാട്ടുകരയില്‍ നിന്നും ഇടഞ്ഞോടിയ ആന കടവല്ലൂര്‍, നമ്പഴിക്കാട് മേഖലകളിലൂടെ ഓടി. ആനയെ കണ്ടാണശേരിയില്‍ വച്ച് തളച്ചു.