ചാവക്കാട് ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു; പാപ്പാന്‍ അടക്കം രണ്ടുപേര്‍ക്ക് പരിക്ക്

ചാവക്കാട് പുന്ന ശ്രീ അയ്യപ്പ സുബ്രഹ്‌മണ്യ ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞു. പാപ്പാന്‍ അടക്കം രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇടഞ്ഞ ആന കാറും ഓട്ടോയും തകര്‍ത്തു. മരുതയൂര്‍കുളങ്ങര മഹാദേവന്‍ എന്ന ആനയാണ് ഇടഞ്ഞത്. ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പുമായി പോകും വഴി പാപ്പാനെ വലിച്ചു നിലത്തിടുകയും മുകളില്‍ ഇരിക്കുന്നവരെ കുടഞ്ഞ് താഴെ ഇടുകയും ആയിരുന്നു. ഉടനടി പാപ്പാനും എലിഫന്റ് സ്‌ക്വാഡും ചേര്‍ന്ന് ആനയെ തളച്ചു.

ADVERTISEMENT