തൃക്കടവൂര്‍ ശിവരാജുവിന് റെക്കോര്‍ഡ് ഏക്കത്തുക

നാട്ടാനകളുടെ ഏക്കത്തുകയില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കടത്തിവെട്ടി തൃക്കടവൂര്‍ ശിവരാജു. ചീരംകുളം പൂരത്തിനാണ് തൃക്കടവൂര്‍ ശിവരാജുവിന് റെക്കോര്‍ഡ് ഏക്കത്തുക. 13 ലക്ഷത്തി 55,559 രൂപയ്ക്കാണ് ചൈതന്യം കമ്മറ്റി ലേലത്തില്‍ വിളിച്ചത്. ചാലിശ്ശേരി പൂരത്തിന് 13 ലക്ഷം രൂപയ്ക്കാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ലേലത്തില്‍ വിളിച്ചിരുന്നത്. നിലവില്‍ കേരളത്തിലെ ഏറ്റവും ഉയര്‍ന്ന ലേലത്തുകയാണ് തൃക്കടവൂര്‍ ശിവരാജുവിന്. കൊല്ലം ജില്ലയില തൃക്കടവൂര്‍ മഹാദേവര്‍ ക്ഷേത്രത്തിലെ ആനയാണ് തൃക്കടവൂര്‍ ശിവരാജു. രണ്ടര ലക്ഷം രൂപയിലാണ് ശിവരാജുവിന്റെറെ ഏക്കത്തുക തുടങ്ങുക. ഗജരാജ ആദരവിന്റെ ഭാഗമായി ദേവസ്വം ബോര്‍ഡ് ഗജരാജരത്‌നം പട്ടം നല്‍കിയിരുന്നു. 10 അടി 2 ഇഞ്ച് ഉയരമുള്ള ശിവരാജു കേരളത്തിലെ ഉത്സവങ്ങളിലെ നിറ സാന്നിധ്യമാണ്.

ADVERTISEMENT