പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളിലെ അധ്യാപകേതര ജീവനക്കാര്‍ക്കായി എക്‌സ്പ്രഷന്‍ എന്ന പേരില്‍ സംഘടിപ്പിച്ച ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം സംഘടിപ്പിച്ചു. ജീവനക്കാരുടെ ആശയവിനിമയ ശേഷി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരു മാസത്തോളമായി ഇംഗ്ലീഷ് പ്രാവീണ്യ പരിശീലനം സംഘടിപ്പിച്ചത്.
പരിശീലനത്തില്‍ നിന്ന് നേടിയ അറിവുകളും ആത്മവിശ്വാസവും പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി ആങ്കറിംഗ്, ഇംഗ്ലീഷ് ഡ്രാമ , സ്‌കിറ്റ്, സ്വാഗതം, പ്രസംഗങ്ങള്‍, നന്ദിപ്രസംഗങ്ങള്‍ എന്നിവ പഠിതാക്കള്‍ അവതരിപ്പിച്ചു.
ഫരീദ മുഹമ്മദായിരുന്നു പരിശീലക. സമാപനചടങ്ങില്‍ അന്‍സാര്‍ സ്‌കൂള്‍ ഡയറക്ടര്‍ ഡോക്ടര്‍ നജീബ് മുഹമ്മദ് മുഖ്യാതിഥിയായി. പ്രിന്‍സിപ്പല്‍ ഫിറോസ് ഇ.എം., വൈസ് പ്രിന്‍സിപ്പല്‍ ഷൈനി ഹംസ, ഹൗസ് കീപ്പിംഗ് സൂപ്പര്‍ വൈസര്‍ കെ.എം, പീറ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പഠിതാക്കളെ അന്‍സാര്‍ സ്‌ക്കൂള്‍ ഡയറക്ടര്‍ ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു.
Home Bureaus Perumpilavu പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം സംഘടിപ്പിച്ചു