കടവല്ലൂര്‍ പഞ്ചായത്ത് ഹോമിയോ ഡിസ്പെന്‍സറിയുടെ നവീകരിച്ച കെട്ടിടം ജനങ്ങള്‍ക്ക് തുറന്നു നല്കി. കാലങ്ങളായി ഒറ്റമുറിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഡിസ്പെന്‍സറി നവീകരിക്കണമെന്ന ജീവനക്കാരുടെയും നാട്ടുകാരുടെയും ആവശ്യമാണ് പഞ്ചായത്ത് സി എഫ് സി ഫണ്ടില്‍ നിന്ന് 11 ലക്ഷം രൂപ ചിലവഴിച്ച് വിപുലമായ രീതിയില്‍ നിര്‍മ്മാണം നടത്തിയത്. കെട്ടിടത്തിന്റെ ഉദ്ഘാടനം എം എല്‍ എ എ. സി മൊയ്തീന് നിര്‍വ്വഹിച്ചു. സര്‍ക്കാര്‍ ഇടപെടലും ജനങ്ങളുടെ സഹകരണവും ജീവനക്കാരുടെ ആത്മാര്‍ത്ഥതയുമാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വളര്‍ച്ചക്ക് ആദാരമാകുന്നതെന്ന് എം.ല്‍. എ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡണ്ട് പി.ഐ രാജേന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പത്മം വേണുഗോപാല്‍ മുഖ്യ അതിഥിയായി.യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.എ ഫൗസിയ , സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ ബിന്ദു ധര്മ്മന്, ജയകുമാര്‍ പൂളക്കല്‍, പ്രഭാത് മുല്ലപ്പിള്ളി, പഞ്ചായത്ത് സെക്രട്ടറി കെ . ഐ ഉല്ലാസ് കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ലിയോണ്സണ്, മെഡിക്കല്‍ ഓഫീസര്‍ വി.എം നിസമോള്‍ ജനപ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.