അനധികൃത മീന്‍ പിടിത്തം നടത്തുന്നെന്ന പരാതിയില്‍ ബ്ലാങ്ങാട് ബീച്ചിലും കടലിലും മിന്നല്‍ പരിശോധന നടത്തി

അനധികൃത മീന്‍ പിടിത്തം നടത്തുന്നെന്ന പരാതിയില്‍ അഴിക്കോട് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സസ്‌മെന്റിന്റെയും മുനക്കയ്ക്കടവ് തീരദേശ പോലീസിന്റെയും സംയുക്തസംഘം ബ്ലാങ്ങാട് ബീച്ചിലും കടലിലും മിന്നല്‍ പരിശോധന നടത്തി. തമിഴ്നാട് കുളച്ചല്‍ സ്വദേശികളുടെ ആറു വള്ളങ്ങളും തിരുവനന്തപുരത്തെ രണ്ടു വള്ളങ്ങളും അനുബന്ധ സാധനസാമഗ്രികളും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു പരിശോധന. കടലിന്റെ അടിത്തട്ടിലെ ആവാസയിടങ്ങള്‍ കൃത്രിമ പാരുകളാല്‍ നശിപ്പിക്കപ്പെടുന്നെന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പരാതിയിലാണ് നടപടി. കണവ പിടിക്കാനാണ് കൃത്രിമ പാര് ഉണ്ടാക്കുന്നത്. ഉപയോഗശൂന്യമായ വലകളും പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് കന്നാസുകളും തെങ്ങിന്‍ കുരഞ്ഞിലും മറ്റും കൂട്ടിക്കെട്ടി പ്ലാസ്റ്റിക് ചാക്കുകളില്‍ മണല്‍ നിറച്ച് 25 നോട്ടിക്കല്‍ മൈല്‍ ദൂരെ ആഴക്കടലില്‍ നിക്ഷേപിച്ചാണ് കണവ പിടിക്കുന്നത്.

ADVERTISEMENT