സ്‌കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം അത്മീയ പഠനം കൂടി കുട്ടികള്‍ക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെ കടവല്ലൂര്‍ പരുവക്കുന്ന് നൂറുല്‍ ഹുദ മദ്രസ്സയില്‍ പ്രവേശനോത്സവം നടത്തി. സദര്‍ മുഅല്ലിം അബ്ദുല്‍ റഹ്‌മാന്‍ ബാഖവി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സുലൈമാന്‍ അസ്ഹരി പ്രവേശനോവത്തിന്റ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മഹല്ല് പ്രസിഡണ്ട് സി.കെ. സുലൈമാന്‍, സെക്രട്ടറി വി.കെ. ഷെഫീഖ്, അബ്ദുല്‍ ഹമീദ് ബാഖവി എന്നിവര്‍ സംസാരിച്ചു. മുന്‍ മഹല്ല് പ്രസിഡണ്ട് പി. ഹംസ മാസ്റ്റര്‍ മദ്രസ്സ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി ഖുര്‍ആന്‍ വിതരണം നടത്തുകയും ചെയ്തു.