എരുമപ്പെട്ടി തിപ്പല്ലൂര്‍ മാഞ്ഞാര്പ്പാടത്ത് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് തെങ്ങ് മറിഞ്ഞ് വീണു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഞായറാഴ്ച രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്. കുന്നംകുളം പാര്‍ക്കാടി പൂരം കണ്ട് മടങ്ങുകയായിരുന്ന കടങ്ങോട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്.ബോണറ്റിന്റെ മുകളിലേക്കാണ് തെങ്ങ് വീണത്.അപകടത്തെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു.തുടര്‍ന്ന് നാട്ടുകാര്‍ തെങ്ങ് മുറിച്ചു മാറ്റിയതിനെ തുടര്‍ന്നാണ് ഗതാഗതം പുന:സ്ഥാപിച്ചത്.