ഇടം സാംസ്‌കാരിക വേദിയുടെ വാര്‍ഷിക സമ്മേളനം പന്നിത്തടം സുഹറ ഓഡിറ്റോറിയത്തില്‍ നടന്നു

 

എഴുത്തുകാരി അനു പാപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു.മനുഷ്യന്റെ ജീവന്‍ നിലനിര്‍ത്തുന്ന അടിസ്ഥാന പ്രത്യയശാസ്ത്രം മാനവികതയാണെന്നും പാര്‍ശ്വവത്കരിക്കപ്പെട്ട ജനത നിരന്തരം നീതിക്കായി പോരാടേണ്ടി വരുന്നതായും അനു പാപ്പച്ചന്‍ അഭിപ്രായപ്പെട്ടു. ഇടം പ്രസിഡന്റ് പ്രീതി രാജേഷ് അധ്യക്ഷയായി.സെക്രട്ടറി കെ.പി.ജയന്‍, സുധീഷ് പറമ്പില്‍, കെ.എന്‍. നാരായണന്‍ കെ.ആര്‍.രാധിക,കെ.എം.അക്ബര്‍ അലി, ഇ.കെ.മിനി, പി.ടി.സുശാന്ത്, ഷൗക്കത്ത് കടങ്ങോട് എന്നിവര്‍ സംസാരിച്ചു.നാല് പഞ്ചായത്തിലെ ജനങ്ങള്‍ക്കാശ്രയമായ എരുമപ്പെട്ടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിര്‍ത്തിവെച്ച കിടത്തി ചികിത്സ ഉടന്‍ ആരംഭിക്കണമെന്നും വെള്ളറക്കാട് ഗ്രൂപ്പ് വില്ലേജ് ഓഫീസ് പരിധിയിലെ ഡിജിറ്റല്‍ സര്‍വ്വെ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.പുതിയ പ്രസിഡന്റായി ഇ.കെ.മിനി, വൈസ് പ്രസിഡന്റ്മാരായി കെ.എം.അക്ബര്‍ അലി, കെ.ആര്‍.രാധിക, സെക്രട്ടറിയായി ഷൗക്കത്ത് കടങ്ങോട്, ജോയിന്റ് സെക്രട്ടറിമാരായി പ്രീതി രാജേഷ്, പി.ടി.ശുശാന്ത്, ഫിനാന്‍സ് സെക്രട്ടറിയായി കെ.എം.നാരായണന്‍ എന്നിവരെ തെരഞ്ഞെടുത്തു.

 

ADVERTISEMENT