എരുമപ്പെട്ടി സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ വിലകയറ്റം പിടിച്ച് നിര്‍ത്തുന്നതിന് വേണ്ടി കുണ്ടന്നൂരിലും കരിയന്നൂരിലും സഹകരണ ഓണചന്തകള്‍ ആരംഭിച്ചു. കുണ്ടന്നൂരില്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാലും കരിയന്നൂരില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂരും ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് യു.എസ്.കൃഷ്ണന്‍കുട്ടി അധ്യക്ഷനായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സുമന സുഗതന്‍, മെമ്പര്‍ പി.എം.സജി, ബാങ്ക് സെക്രട്ടറി എം.എസ്.സിദ്ധന്‍, ഡയറക്ടര്‍മാരായ ടി.വി.അനില്‍കുമാര്‍, പി.ബി.ബിബിന്‍, മനോഹരന്‍, ഡെന്നി മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.