ചെറുകിട വ്യാപാരികളെ ബുദ്ധിമുട്ടിലാക്കുന്ന നിയമ നടപടികള്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എരുമപ്പെട്ടി മര്‍ച്ചന്റ് അസോസിയേഷന് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഹരിതകര്‍മ്മ സേന യൂസര്‍ ഫീ വ്യാപാര സ്ഥാപനത്തിനനുസരിച്ച് കുറയ്ക്കുക, ലൈസന്‍സ് നിബന്ധനകള്‍ ലഘൂകരിക്കുക, തൊഴില്‍നികുതി വര്‍ദ്ധനവ് പിന്‍വലിക്കുക, കുത്തകവല്‍ക്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്. തുടര്‍ന്ന് നടന്ന ധര്‍ണ്ണ അസോസിയേഷന് പ്രസിഡന്റ് എം.വി ബാബു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആല്‍ഫ ബിജു അധ്യക്ഷനായി. സെക്രട്ടറി ഫസലു റഹീം, ട്രഷറര്‍ സുമേഷ് കാഞ്ഞിരക്കോട്, ശ്രീജന് കടങ്ങോട് , റോബര്‍ട്ട് ഇടപ്പള്ളി , നീതു വസന്ത, കെ.സി. ഡേവിസ്, സ്റ്റീഫന്‍ കുണ്ടന്നൂര്‍ എന്നിവര്‍ സംസാരിച്ചു.