കുന്നംകുളം ആര്‍ത്താറ്റ് വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതിയുമായി കുന്നംകുളം പോലീസ് തെളിവെടുപ്പ് നടത്തി.
കുന്നംകുളം – ആര്‍ത്താറ്റ് കിഴക്ക്മുറി നാടന്‍ചേരി വീട്ടില്‍ സിന്ധുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹോദരി ഭര്‍ത്താവ് മുതുവറ സ്വദേശി കണ്ണനെ സംഭവ ദിവസം തന്നെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതി സംഭവ ദിവസം രാത്രി ചായ കുടിച്ച ഹോട്ടലിലും, വെട്ടുകത്തിയും സഞ്ചിയും വാങ്ങിയ തൃശൂരിലെ സ്ഥാപനങ്ങളിലുമാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തെളിവെടുപ്പ് നടത്തിയത്.