കേരള ലേബര്‍ മൂവ്‌മെന്റ് എളവള്ളി യൂണിറ്റിന്റെ നേതൃത്വത്തില്‍ അഹല്ല്യ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധന- തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി. എളവള്ളി സെന്റ് ആന്റണീസ് പാരീഷ് ഹാളില്‍ സംഘടിപ്പിച്ച ക്യാമ്പ് ഇടവക വികാരി ഫാ.ഫ്രാങ്ക്‌ളിന്‍ കണ്ണനായ്ക്കല്‍ ഉദ്ഘാടനം ചെയ്തു. കെ.എല്‍.എം. യൂണിറ്റ് പ്രസിഡണ്ട് കെ.എം. ആന്റോ അദ്ധ്യക്ഷനായി. വനിതാ വിഭാഗം പ്രസിഡണ്ടും ഗ്രാമപഞ്ചായത്ത് അംഗവുമായ സീമ ഷാജു, മോട്ടോര്‍ തൊഴിലാളി യൂണിയന്‍ പ്രസിഡണ്ട് സൈമണ്‍ വടുക്കൂട്ട് , പറപ്പൂര്‍ മേഖലാ പ്രസിഡണ്ട് പി.ഐ. ഷാജു, അഹല്ല്യാ ഹോസ്പിറ്റലിലെ ഡോക്ടര്‍ ഫാത്തിമ, എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായ സി.കെ.ജോയ്, ലോഫി റാഫേല്‍, എ.എ.ഔസേപ്പ്, മേഴ്‌സി ഔസേപ്പ് ജോസ് ചുങ്കത്ത്, ഷൈനി ഷാജി, ഡാര്‍ലി വില്‍സണ്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.