കേച്ചേരി പറപ്പൂക്കാവ് ക്ഷേത്രത്തിലെ പൂരമഹോത്സവത്തിന്റെ ഭാഗമായുള്ള നിലപന്തല്‍ നിര്‍മ്മാണം പുരോഗമിക്കുന്നു. മേഖലയിലെ പ്രസിദ്ധമായ പറപ്പൂക്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷത്തിനോടനുബന്ധിച്ച് ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡിലാണ് നില പന്തല്‍ നിര്‍മ്മാണം പുരോഗമിച്ച് വരുന്നത്. പാവറട്ടിയിലെ ഷെമീര്‍ സൗണ്ട് ആന്‍ഡ് ലൈറ്റ്‌സിന്റെ നേതൃത്വത്തിലാണ് പന്തല്‍ നിര്‍മ്മിക്കുന്നത്.