സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന കടയിലെത്തി മോഷണം

എടക്കഴിയൂരില്‍ സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന കടയിലെത്തി 33,000 രൂപ കവര്‍ന്നു. എടക്കഴിയൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തിനു സമീപം, പോത്തേഴത്ത് ഷിജിത്തിന്റെ ഉടമസ്ഥതയിലുള്ള പലചരക്കു കടയിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച വൈകീട്ട് ബൈക്കില്‍ എത്തിയ യുവാവ് ആദ്യം കവര്‍ ആവശ്യപ്പെടുകയും പിന്നീട് ചില്ലറ ആവശ്യപ്പെട്ട് കടയുടെ ഉള്ളില്‍ കയറുകയും പണം മോഷ്ടിക്കുകയുമായിരുന്നു. ഈ സമയം കടയില്‍ ജീവനക്കാരന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. തൊട്ടടുത്ത അയ്യപ്പന്‍കാവ് ക്ഷേത്രത്തിലെ സിസിടിവി പരിശോധിച്ചപ്പോള്‍ മോഷണം നടത്തിയ ആളുടെ ദൃശ്യം ലഭിച്ചതിനെ തുടര്‍ന്ന് ചാവക്കാട് പോലീസില്‍ പരാതി നല്‍കി.

ADVERTISEMENT