എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിച്ച കടങ്ങോട് പഞ്ചായത്തിലെ 17-ാം വാര്‍ഡ് നീണ്ടൂരില്‍ കള്ളവോട്ടും ഇരട്ട വോട്ടും നടന്നതായി പരാതി. നാല് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എ.നൗഷാദിന്റെ തെരഞ്ഞെടുപ്പ് ഫലം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.കെ.സുബ്രഹ്മണ്യന് റിട്ടേണിംഗ് ഓഫീസര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്കി. കടങ്ങോട് പഞ്ചായത്തിലെ 17-ാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.കെ.എം. നൗഷാദ് നാല് വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എല്‍.ഡി.എഫ് 50 വോട്ടുകള്‍ പുറമേ നിന്ന് കൊണ്ട് വന്നു ചെയ്യിപ്പിച്ചൂ എന്ന പ്രചരണം ഉണ്ടായ സാഹചര്യത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വാര്‍ഡില്‍ സ്ഥിരതാമസക്കാരല്ലാത്ത വരും രണ്ട് പഞ്ചായത്തുകളില്‍ വോട്ടുള്ളവരുമായ 60 പേര് ഇവിടെ വന്ന് വോട്ട് രേഖപ്പെടുത്തിയതായി കണ്ടെത്തിയതെന്നും ഇതില്‍ 6 പേര് രണ്ട് സ്ഥലത്തും വോട്ട് രേഖപ്പെടുത്തിയതിന് തെളിവുകളുണ്ടെന്നും യു.ഡി.എഫ് കടങ്ങോട് പഞ്ചായത്ത് ചെയര്മാന് സജീവ് ചാത്തനാത്ത് പറഞ്ഞു. കെ.എം. നൗഷാദിന്റെ തെരഞ്ഞെടുപ്പ് റദ്ദ് ചെയ്യുണമെന്നും ഇദ്ദേഹത്തെ സത്യ പ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.കെ.സുബ്രഹ്മണ്യന് റിട്ടേണിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുള്ളത്.
Home Bureaus Erumapetty കള്ളവോട്ടും ഇരട്ടവോട്ടും നടന്നെന്ന്; കടങ്ങോട് നീണ്ടൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതി



