പന്നിത്തടം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമ്പൂര്‍ണ്ണ കുടുംബ സദസ്സ് നടത്തി

പന്നിത്തടം മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമ്പൂര്‍ണ്ണ കുടുംബ സദസ്സ് സംഘടിപ്പിച്ചു. ടെല്‍കോണ്‍ ഓഡിറ്റോറിയത്തില്‍ വച്ച് പ്രശസ്ത ഫാമിലി കൗണ്‍സിലര്‍ ഡോക്ടര്‍ സാലിം ഫൈസി കൊളത്തൂര്‍ ക്ലാസ്സ് നയിച്ചു. പ്രീമാരിറ്റല്‍ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സമസ്തയുടെ സര്‍ട്ടിഫിക്കറ്റ് വിതരണവും ചടങ്ങില്‍ നടന്നു. പ്രസിഡണ്ട് സിംല ഹസന്റെ അധ്യക്ഷതയില്‍ മഹല്ല് ഖത്തീബ് മുഹമ്മദ് സ്വാലിഹ് അന്‍വരി ചേകന്നൂര്‍ ഉദ്ഘാടനം ചെയ്തു.

ADVERTISEMENT