സെന്‍ട്രല്‍ ഗവണ്മെന്റ് പെന്ഷനേഴ്‌സ് അസോസിയേഷന്‍ കുന്നംകുളം ബ്രാഞ്ചിന്റെ കുടുംബസംഗമം ലിവ ഓഡിറ്റോറിയത്തില്‍ നടന്നു. പ്രസിഡന്റ് പി.സി ജോര്‍ജിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ പ്രശസ്ത കവി സി രാവുണ്ണി, ഡോക്ടര്‍ ഇജാസ് ഇബ്രാഹിം, ഡോക്ടര്‍ സി.ടി ഫ്രാന്‍സിസ്, സെന്‍ട്രല്‍ കമ്മിറ്റിയിലെ സുബ്രമണ്യന്‍, രാമന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി പി.എ. ഭാസ്‌കരന്‍ സ്വാഗതവും സിജിപിഎ ട്രഷറര്‍ ഒ.ഐ. വിന്‍സെന്റ് നന്ദിയും പറഞ്ഞു.