തിരുവെങ്കിടം ബ്രദേഴ്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കുടുംബ സംഗമവും സമാദരണവും നടത്തി

ഗുരുവായൂര്‍ തിരുവെങ്കിടം ബ്രദേഴ്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കുടുംബ സംഗമവും സമാദരണവും നടത്തി. കൊടയില്‍ കമ്മ്യൂണിറ്റി ഹാളില്‍ ക്ലബ്ബ് പ്രസിഡണ്ട് ബാലന്‍ വാറണാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം എന്‍.കെ. അക്ബര്‍ എം.എല്‍ എ. ഉദ്ഘാടനം ചെയ്തു. കൊച്ചുപ്രായത്തില്‍ തന്നെ വയനിലിന്‍ വിസ്മയം തീര്‍ത്ത ഗംഗ ശശിധരന് സംഗമത്തില്‍ സ്‌നേഹാദരം നല്‍കി. ഗുരുവായൂര്‍ എസ്.എച്ച്.ഒ. സി. പ്രേമാനന്ദ കൃഷ്ണന്‍ ഉപഹാര സമര്‍പ്പണം നിര്‍വഹിച്ചു. ഗംഗ ശശിധരന്റെ വയലിന്‍ പ്രകടനവും ഉണ്ടായി.

ADVERTISEMENT