പുന്നയൂര്‍ക്കുളം പരൂര്‍ കാരുണ്യം ചാരിറ്റബിള്‍ ട്രസ്റ്റ് കുടുംബ സംഗമവും സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. കാരുണ്യം കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ കാരുണ്യം ചാരിറ്റബിള്‍ ടെര്‌സ്റ്റ് ചെയര്‍മാന്‍ കുഞ്ഞി മുഹമ്മദ് വീട്ടിപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഹോമിയോ മെഡിക്കല്‍ ക്യാമ്പിന് പ്രശസ്ത ഹോമിയോ ഡോക്ടര്‍മാരായ ഡോക്ടര്‍ ജമാലുദ്ധീന്‍ , ഡോക്ടര്‍ മിസിരിയ എന്നിവര്‍ നേതൃത്വം നല്‍കി. മോട്ടിവേഷന്‍ സ്പീക്കര്‍ ശഫിത തസ്നി ഹാപ്പിനസ് എന്ന വിഷയത്തെകുറിച്ച് സംസാരിച്ചു. ചടങ്ങില്‍ അര്‍ഹരായ നൂറോളം പേര്‍ക്ക് കിറ്റ് വിതരണവും നടത്തി. മരുന്നു വിതരണതിന് കാരുണ്യം ചാരിറ്റബിള്‍ ട്രസ്റ്റ് ജനറല്‍ സെക്കട്രി ഷംസുദ്ധീന്‍ ആറ്റുപുറം ഡോക്ടര്‍ മിസിരിയ , അബൂബക്കര്‍ പാറയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. വൈസ് ചെയര്‍മാന്‍ ഷെരീഫ് പാണ്ടോത്തയില്‍, സഫിയ കുഞ്ഞിമുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.