കുന്നംകുളം ഗവ. ബോയ്‌സ് സ്‌ക്കൂളില്‍ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു

കുന്നംകുളം ഗവ. ബോയ്‌സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ വിരമിക്കുന്ന അധ്യാപകര്‍ക്കായി ദീപ്തം എന്ന പേരില്‍ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന യാത്രയയപ്പ് സമ്മേളനം കുന്നംകുളം എംഎല്‍എ എ.സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂളില്‍ നിന്നും ഈ വര്‍ഷം വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ഡാര്‍ലി മോള്‍ ഐസക്ക്, വിഎച്ച്എസ്ഇ പ്രിന്‍സിപ്പാള്‍ എം കെ ആനന്ദകുമാര്‍, അധ്യാപകരായ എ ജി അനിലന്‍, എം ദിലീപ് എന്നിവരെ എ.സി മൊയ്തീന്‍ എംഎല്‍എ പൊന്നാടയണിയിച്ച് ഉപഹാരം കൈമാറി.
ചടങ്ങില്‍ കുന്നംകുളം നഗരസഭ ചെയര്‍പേര്‍സണ്‍ സീതാ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

 

ADVERTISEMENT