ചെറുവത്താനിയില്‍ കര്‍ഷകനെ കുടുംബ ക്ഷേത്രത്തിലെ ഓഫീസ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തലപ്പിള്ളി വീട്ടില്‍ ദേവദാസ് (58) ആണ് മരിച്ചത്. വ്യാഴാഴ്ച്ച പുലര്‍ച്ചെ 5.30 ഓടെ ക്ഷേത്രത്തില്‍ മാസ പൂജക്കായി എത്തിയ തന്ത്രിയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സുക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഷീന ഭാര്യയും അജ്ഞന, അര്‍ച്ചന എന്നിവര്‍ മക്കളുമാണ്.