കര്‍ഷകദിനാചരണം സംഘടിപ്പിച്ചു

ചൊവ്വന്നൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും പാടശേഖരസമിതികളുടെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷകദിനാചരണം സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങ് ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ് ഉദ്ഘാടനം നിര്‍വഹിച്ചു. ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്ര വിനോബാജി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.വി വല്ലഭന്‍ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എന്‍.എസ്. സുമേഷ് , ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമതി അധ്യക്ഷരായ പി.കെ സത്യവതി , രത്‌നകുമാരി , എം.യു സെബി, കൃഷി ഓഫീസര്‍ പി.ഡി ശ്രുതി ,അസിസ്റ്റന്റ് കൃഷി ഓഫീസര്‍ സ്മിത നാരായണന്‍ , കൃഷി അസ്സിസ്റ്റന്റ് പി.വി നീതു ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, പാടശേഖര സമിതി ഭാരവാഹികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT