വെള്ളിത്തിരുത്തി ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ ദേശീയ കര്‍ഷക ദിനം ആചരിച്ചു. ഇന്ത്യയുടെ മുന്‍പ്രധാന മന്ത്രി ചൗധരി ചരണ്‍സിങിന്റെ ജന്‍മദിനമാണ് ദേശീയ കര്‍ഷകദിനമായി ആചരിക്കുന്നത്. കൃഷിയെ സ്‌നേഹിക്കാനും നൂതന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി കാര്‍ഷിക മേഖലയെ പുരോഗതിയിലേക്ക് നയിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിക്കണമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷേബ ജോര്‍ജ് പറഞ്ഞു. കര്‍ഷക ദിനാചരണത്തോടനുബന്ധിച്ച് നാലാം ക്ലാസ് വിദ്യാര്‍ഥികള്‍ കൃഷിയുടെ പ്രാധാന്യത്തെ പ്രതിപാദിക്കുന്ന പ്രസംഗം, നൃത്തം, സ്‌കിറ്റ് എന്നിവ അവതരിപ്പിച്ചു കര്‍ഷകരുടെ ഉന്നമനത്തിനായി ഗവണ്‍മെന്റിന്റെ പങ്കാളിത്തത്തോടെ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും ജൈവ കൃഷിയുടെ ഗുണങ്ങളെക്കുറിച്ചും വിവരിക്കുന്ന സ്‌കിറ്റും ശ്രദ്ധേയമായി. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ബെഞ്ചമിന്‍ ഒ ഐ സി, പ്രിന്‍സിപ്പല്‍ ഷേബ ജോര്‍ജ്, വൈസ് പ്രിന്‍സിപ്പല്‍ സി.രാധാമണി അധ്യാപകരായ സ്മിജ എം.എസ്, സ്വര്‍ണകുമാരി കെ.വി, രാഖി യു ബി എന്നിവര്‍ നേതൃത്വം നല്‍കി.