വൈക്കോലിന് പുല്ലുവില..കര്‍ഷകര്‍ ദുരിതത്തില്‍

ഏറെ യാതനകള്‍ സഹിച്ചും ബുദ്ധിമുട്ടുകള്‍ തരണം ചെയ്തും കൃഷി ഇറക്കിയ കര്‍ഷകരുടെ ഏറെ പ്രതീക്ഷയായിരുന്നു വൈക്കോല്‍ കച്ചവടം.
കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളില്‍ യന്ത്രം ഉപയോഗിച്ച് കെട്ടുകള്‍ ആക്കിയാണ് വൈക്കോല്‍ ആവശ്യക്കാര്‍ക്ക് നല്‍കിയിരുന്നത്. മുന്‍ വര്‍ഷങ്ങളില്‍ കെട്ട് ഒന്നിന് 150 രൂപ മുതല്‍ 200 രൂപ വരെ കിട്ടിയിരുന്ന മുണ്ടകന്‍ സീസണിലെ വൈക്കോല്‍ നിലവില്‍ 65 രൂപ മുതല്‍ 100 രൂപ വരെയുള്ള നിരക്കിലാണ് നല്‍കുന്നത്. ഈ വിലക്കും എടുക്കാന്‍ ആളില്ലാതെയാണ് വൈക്കോല്‍ കെട്ടുകള്‍ പാടശേഖരങ്ങളില്‍ കിടക്കുന്നത്.

ADVERTISEMENT