സിപിഐഎം തിരുവത്ര ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംയോജിത കൃഷി സുരക്ഷിത ഭക്ഷണം ആശയത്തിന്റെ ഭാഗമായുള്ള കൃഷിക്ക് തുടക്കമായി. തിരുവത്ര മുട്ടില്‍ സംഘടിപ്പിച്ച സംയോജിത കൃഷിയുടെ ഭാഗമായിട്ടുള്ള തൈകള്‍ നടീല്‍ ഉദ്ഘാടനം സിപിഐഎം ചാവക്കാട് ഏരിയ സെക്രട്ടറി ടി ടി ശിവദാസന്‍ നിര്‍വഹിച്ചു. ഏരിയ കമ്മിറ്റി അംഗം എം ആര്‍ രാധാകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു.